Thursday, May 2, 2013





പ്രണയത്തിനു ഒരു നിറം ഉണ്ടെങ്കിൽ അത് ചുവപ്പായിരിക്കും
പെണ്ണിന്റെ നെറ്റിയിലേക്ക് ഇറങ്ങുന്ന കുങ്കുമതരികളുടെ ചുവപ്പ്
പ്രണയത്തിനു ഇനിയും ഒരു നിറം ഉണ്ടെങ്കിൽ അത് മഞ്ഞയായിരിക്കും
അവളുടെ മാറിലേക്ക് ഇറങ്ങിക്കിടക്കുന്ന താലിചരടിന്റെ മഞ്ഞ
എന്റെ പ്രണയത്തിനു പക്ഷെ നിറം കറുപ്പ്
സ്നേഹിച്ചു  കൊതി തീര്ന്നില്ല...ഇനി പകുത്തു നല്കാം അടുത്ത ജന്മതിലെൻ സ്നേഹം
എന്ന് ചൊല്ലി വിട പറഞ്ഞവന്റെ കഴുത്തിൽ മുറുകിയ കയറിന്റെ കറുപ്പ്
ഓരോ കാലം ഓരോ നിറം ഈ പ്രണയത്തിനു...
എന്നിട്ടുമീ കറുപ്പിൽ മാത്രം മുങ്ങി ഒടുങ്ങുന്നു എൻ പാഴ്ജന്മം





No comments: